Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Success In Life

Kottayam

ജീ​വി​ത​വി​ജ​യ​ത്തി​ന് പി​ൻ​ബ​ലം വി​ദ്യാ​ഭ്യാ​സം: ടി​നി ടോം

​വൈ​ക്കം: മാ​താ​പി​താ​ക്ക​ൾ മ​ക്ക​ൾ​ക്കു പ​ര​മാ​വ​ധി വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ മാ​ത്ര​മേ മി​ക​ച്ച ജീ​വി​ത​വി​ജ​യം നേ​ടാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ച​ല​ച്ചി​ത്ര താ​രം ടി​നി ടോം.

മൂ​ത്തേ​ട​ത്തു​കാ​വ് രാ​ജ​ഗി​രി അ​മ​ല സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ 38-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ച്ചി സേ​ക്ര​ഡ് ഹേ​ർ​ട്ട് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ലും മാ​നേ​ജ​രു​മാ​യ ഫാ. ​ബെ​ന്നി ന​ൽ​ക്ക​ര സി​എംഐ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി ഇ​ൻ​കം ടാ​ക്സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ന​ന്ദി​നി ആ​ർ. നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യോ​ഗ​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. സു​പ്പീ​രി​യ​ർ ഫാ. ​സി​ബി​ൻ പെ​രി​യ​പ്പാ​ട​ൻ സി​എം​ഐ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​പീ​റ്റ​ർ നെ​ടു​ങ്ങാ​ട​ൻ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ജൂ​ബി പോ​ൾ, ഹെ​ഡ്മി​സ്ട്ര​സ് മി​താ രാ​ജു, ന​ഴ്സ​റി ഇ​ൻ ചാ​ർ​ജ് ലി​സ​മ്മ തോ​മ​സ്, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ കു​ര്യാ​ക്കോ​സ് ദാ​സ്, പൂ​ർ​ണി​മ​ മണി​യ​ൻ നാ​യ​ർ, ജോ​ഹാ​ൻ ആ​ന്‍റ​ണി വ​ർ​ഗീ​സ്, ജോ​ഹ​ന മ​റി​യം ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up